സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്കു വർദ്ധിപ്പിച്ചു

auto strike

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്കു വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓട്ടോ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 25 രൂപയായി വർദ്ധിപ്പിച്ചു. ടാക്സി നിരക്ക് 150 രൂപയിൽ നിന്ന് 175 രൂപയാക്കി. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിറ്റിയുടെ ശുപാർശയിലാണ് തീരുമാനം. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടൊ ടാക്സി നിരക്കു വർധിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. 2014 ഒക്ടോബറിലാണ് ഓട്ടോ ടാക്സി നിരക്ക് അവസാനമായി വർധിപ്പിച്ചത്. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടൊ ടാക്സി നിരക്കു വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു ഓട്ടോയുടെ മിനിമം ചാർജ് 20 രൂപയിൽ നിന്ന് 30 ആയും ടാക്സിയുടേത് 150 രൂപയിൽ നിന്ന് 200 ആക്കാനുമായിരുന്നു ശുപാർശ. സർക്കാർ ശുപാർശ പൂർണമായും അംഗീകരിച്ചില്ല ഒട്ടോ മിനിമം നിരക്ക് 25 ആയും ടാക്സിയുടേത് 175 രൂപയാക്കിയും ഉയർത്തി.

ഓട്ടോ മിനിമം നിരക്കിലോടുന്ന ഒന്നര കിലോമീറ്ററിനു ശേഷം ഓരൊ കിലോ മീറ്ററിനും 10 രൂപയാണ് ഈടാക്കിയിരുന്നത് ഇത് 13 ആക്കി ഉയർത്തിയെന്നാണ് സൂചന ടാക്സിയുടേത് മിനിമം നിരക്കിനു ശേഷമുള്ള ഒരൊ കിലോ മീറ്ററിനും 15 രൂപയാക്കി ഉയർത്തണമെന്നായിരുന്നു ശുപാർശ ഇത് 17 ആക്കി ഉയർത്തിയതായാണ് സൂചന 2014 ഒക്ടോബറിലാണ് ഒട്ടോ ടാക്സി നിരക്കു അവസാനമായി വർധിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top