അർജുൻ പാട്ടുപാടിയപ്പോൾ നൃത്തം ചെയ്ത് ഹരിശ്രീ അശോകൻ; വീഡിയോ കാണാം

വിവാഹത്തിന്റെ അന്ന് പാട്ട് പാടി താരമായിരിക്കുകയാണ് സിനിമാതാരം ഹരിശ്രീ അശോകന്റെ മകൻ അർജുൻ. ഡിസംബർ രണ്ടിനായിരുന്നു അർജുന്റെ വിവാഹം. വിവാഹവിരുന്നിനിടെയാണ് അതിഥികൾക്കായി പാട്ടുപാടിയും ന‍ത്തം ചെയ്തും അച്ഛനും മകനും താരമായത്. ഈ വീഡിയോയും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. മകന്റെ പാട്ടിനും അച്ഛന്റെ ഡാൻസിനും നിറഞ്ഞുകൈയടിക്കുന്നുണ്ട് ആരാധകർ.

‘വാരണമായിരം’ എന്ന തമിഴ് ചിത്രത്തിലെ ‘നെഞ്ചുക്കുൾ പെയ്തിടും…’ എന്നു തുടങ്ങുന്ന ​ഗാനമാണ് അർജുൻ ആലപിച്ചത്. തുടർന്ന് വിരുന്നുകാർക്കൊപ്പം പാട്ടുപാടിയും ന‍‍ൃത്തം ചെയ്തും മകന്റെ വിവാഹവിരുന്ന് വർണ്ണാഭമാക്കി ഹരിശ്രീ അശോകൻ. ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ നിഖിതയാണ് അർജുൻ അശോകന്റെ വധു.

Read more: ജയലളിതയായി നിത്യാ മേനോൻ; രൂപസാദൃശ്യത്തിൽ അതിശയിച്ച് പ്രേക്ഷകർ

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും മെ​ഗാസ്റ്റാർ മമ്മൂട്ടിയും അടക്കം സിനിമാ സീരിയൽ രം​ഗത്തെ നിരവധി പേർ അർജുന്റെ വിവാഹവിരുന്നിൽ പങ്കെടുത്തു. ‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ മന്ദാരത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു.

Loading...
Top