രാജ്യാന്തര ചലച്ചിത്രമേള: സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

കേരളാ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) സിനിമകള്‍ക്കുള്ള ഓരോ ദിവസവും രാവിലെ ഒമ്പത് മുതല്‍ പതിനൊന്ന് വരെ അടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കും. ഒരു ദിവസം ഒരാള്‍ക്ക് പരമാവധി മൂന്ന് സിനിമകളാണ് റിസര്‍വ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ ഒരാള്‍ക്ക് ഒന്നിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല.

registration.iffk.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് സീറ്റ് റിസര്‍വ് ചെയ്യാം ഇതിനുപുറമെ ഐഎഫ്എഫ്‌കെ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സീറ്റ് റിസര്‍വ് ചെയ്യാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ചലച്ചിത്രമേളയിലെ നീണ്ട ക്യൂ സമ്പ്രദായം ഒഴിവാക്കുന്നതിനായി ചലച്ചിത്ര അക്കാദമി ഇത്തവണ പ്രത്യേക കൂപ്പണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തീയറ്ററുകളിലെ കൗണ്ടറുകളില്‍ നിന്നും ഈ കൂപ്പണ്‍ ലഭ്യമാകും.

Read more: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന് ഹൈക്കോടതി

ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

Loading...
Top