മുന്‍ ചീഫ് ജസ്റ്റിസിനെതിരായ പരാമര്‍ശം; കുര്യന്‍ ജോസഫിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

justice kurian joseph

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വിധേയനായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പ്രതികരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തളളി. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത നിര്‍ണയിക്കപ്പെടുന്നത് അത് നിയന്ത്രിക്കുന്ന വ്യക്തികളുടെ പ്രവര്‍ത്തിയെ അടിസ്ഥാനപ്പെടുത്തിയാണ്. അല്ലാതെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

Read More: കേന്ദ്രസര്‍ക്കാറിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് മുന്‍ ചീഫ് ജസ്റ്റിസിനെതിരെ പരാമര്‍ശം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top