ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം സമനിലയിൽ അവസാനിച്ചു

Manchester United v Arsenal

ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം സമനിലയിൽ അവസാനിച്ചു. ഓൾട്രാഫോഡിൽ നടന്ന വാശിയേറിയ പോരാട്ടം 2 ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. പ്രതിരോധനിര താരം മുസ്താഫിയുടെ ഗോളിലൂടെ ആഴ്സണലാണ് ആദ്യം ലീഡ് നേടിയത്. തൊട്ടടുത്ത മിനുറ്റിൽ ആന്റണി മാർഷ്യലിന്റെ ഗോളിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. രണ്ടാം പകുതിയിൽ ആഴ്സണൽ വീണ്ടും നേടി. മാർക്കസ് റോഹോയുടെ സെൽഫ് ഗോളാണ് ഇത്തവണ ഗണ്ണേഴ്സിന് ലീഡ് സമ്മാനിച്ചത്. എന്നാൽ ജെസി ലിൻഗാഡിന്റെ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ലിവർപൂൾ ബേൺലിയേയും, ടോട്ടൻഹാം സതാംപ്ടണേയും തോൽപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top