സുനന്ദ പുഷ്‌കര്‍ കേസ്; അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി

sunanda pushkar last hearing on oct 9

സുനന്ദ പുഷ്കര്‍ കേസിലെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് മാറ്റി. ബിജെപി നേതാവ് സുബ്രമണ്യ സ്വാമി നല്‍കിയ ഹർജിയിൽ വിധി പറയുന്നത് ഡിസംബർ പത്തിലേക്കാണ് മാറ്റിയത്.

സുനന്ദയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിലെ വീഴ്ചകളാണ് ഡല്‍ഹി പൊലീസിന് കീഴിലുള്ള വിജിലന്‍സ് വിഭാഗം അന്വേഷിച്ചത്. കേസിലെ വിചാരണയില്‍ പ്രോസിക്യൂഷനെ അസിസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നും സുബ്രമണ്യ സ്വാമി ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ആവശ്യങ്ങളെ കേസിലെ പ്രതിയായ ശശി തരൂര്‍ എംപിയും പ്രോസിക്യൂഷനും കോടതിയല്‍ ഒരുപോലെ എതിര്‍ത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top