Advertisement

നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

December 7, 2018
Google News 0 minutes Read
niyamasabha

നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ആദ്യം ചോദ്യോത്തര വേള റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷവും പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം സഭയിലേക്ക് എത്തിയതു തന്നെ. പ്രതിപക്ഷ എംഎല്‍എമാര്‍ സീറ്റില്‍ ഇരിക്കാതെ സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു പ്രതിഷേധം. സത്യഗ്രഹം ഇരിക്കുന്ന എം എൽ എമാർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. സഭ നടപടികളുമായി സഹകരിക്കണമെന്നും വിഷയത്തിൽ സർക്കാർ നിലപാട് ഇന്നലെ വ്യക്തിമാക്കിയതാണെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ല. എം എൽ എമാരുടെ സമരത്തിന്റെ പേരിൽ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here