അങ്ങ് റഷ്യയിലുമുണ്ട് പൃഥ്വിരാജിന് ആരാധകര്‍; വൈറലായൊരു ട്വീറ്റ്

ഏറെ ആരാധകരുള്ള താരപ്രതിഭയാണ് പൃഥിരാജ്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും താരം വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. കേരളത്തില്‍ മാത്രമല്ല അങ്ങ് റഷ്യയിലുമുണ്ട് പൃത്വിരാജിന് ആരാധകര്‍. ഇത് ശരിവെയ്ക്കുന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ സാമഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

റഷ്യയില്‍വെച്ച് തനിക്ക് ഏറെ സന്തോഷം പകര്‍ന്ന ഒരു അനുഭവമാണ് പ്യഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചത്. പാതിരാത്രിയില്‍ റഷ്യയിലെ ഏതോ ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തിയതായിരുന്നു താര0. കടയിലേക്ക് കയറിയപ്പോള്‍ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറഞ്ഞ കാര്യമാണ് പൃഥ്വിരാജിന്റെ മനസ് നിറച്ചത്. ‘ഞാനും ഭാര്യയും ‘കൂടെ’യുടെ ആരാധകരാണ്”  എന്നായിരുന്നു കൗണ്ടറില്‍ നിന്ന ആള്‍ പൃഥ്വിരാജിനോട് പറഞ്ഞത്. ഇതെനിക്ക് വലിയ സന്തോഷം പകര്‍ന്നുവെന്നും താര0 ട്വിറ്ററില്‍ കുറിച്ചു.

‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൂടെ. പൃഥ്വിരാജിന് പുറമെ പാര്‍വ്വതിയും നസ്രിയയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ജോഷ്വാ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top