സത്യാഗ്രഹമിരിക്കുന്ന നേതാവ് പൊതുപരിപാടിയിൽ പങ്കെടുത്തു! സംഭവമിങ്ങനെ

ഇന്നത്തെ മാതൃഭൂമി തിരുവനന്തപുരം എഡിഷൻ രണ്ടാം പേജിലെ വാർത്ത മുൻ മന്ത്രി വി.എസ് ശിവകുമാറിനെ വെട്ടിലാക്കി. ലത്തീൻ കത്തോലിക്കാ ഐക്യവേദിയുടെ ‘തീരോത്സവം’ സമാപിച്ചു എന്ന തലക്കെട്ടിലായിരുന്നു മൂന്നു കോളം വാർത്ത. തലക്കെട്ടിനു താഴെ സമാപന സമ്മേളനം ശിവകുമാർ ഉദ്ഘാടനം ചെയ്യുന്ന ചിത്രവുമുണ്ടായിരുന്നു.
ശിവകുമാറിന്റെ മണ്ഡലത്തിലെ പരിപാടിയിൽ അദ്ദേഹം ഉദ്ഘാടകനായതിൽ അസ്വാഭാവികതയില്ല. പക്ഷേ പ്രശ്നം അതല്ല, അദ്ദേഹം നിയമസഭാ കവാടത്തിൽ ഉപവാസത്തിലാണ്!. നിയമസഭാ കവാടത്തിനു മുന്‍പില്‍ ഉപവാസ സമരം നടത്തുന്ന വി.എസ് ശിവകുമാര്‍ എം.എല്‍.എ എങ്ങനെയാണ് പൊതുപരിപാടിയില്‍ പങ്കെടുത്തതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍. അതേകുറിച്ച് വി.എസ് ശിവകുമാര്‍ തന്നെ 24 നോട് പ്രതികരിച്ചു.
ചടങ്ങിൽ പങ്കെടുത്തവരിൽ മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ളയും സി പി ഐ നേതാവ് സോളമൻ വെട്ടുകാടുമുണ്ട്.
വി.എസ് ശിവകുമാറിന്റെ വിശദീകരണം
സഭാ കവാടത്തിലെ ഉപവാസത്തിനിടെ വി.എസ് ശിവകുമാർ മുങ്ങിയോ എന്ന് ട്വന്റി ഫോർ അദ്ദേഹത്തോട് പ്രതികരണം തേടി. കഴിഞ്ഞ ശനിയാഴ്ച നടന്ന പരിപാടിയാണ് ഇതെന്നായിരുന്നു പ്രതികരണം. “ഈ പരിപാടിക്കു ശേഷമാണ് ഉപവാസം നിശ്ചയിച്ചത്. വൈകി പ്രസിദ്ധീകരിച്ച വാർത്ത വിനയായിരിക്കുന്നു, ഫോണിൽ മറുപടി പറഞ്ഞ് മടുത്തു. സംശയമുള്ളവർ സംഘാടകരോട് അന്വേഷിച്ചാൽ പരിപാടിയുടെ നോട്ടീസ് കിട്ടുമെന്നും” ശിവകുമാർ ട്വൻറി ഫോറിനോട് പറഞ്ഞു.
Read More: സഭാ കവാടത്തില്‍ സത്യാഗ്രഹം; പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് എത്തി (വീഡിയോ)
ചടങ്ങിൽ പങ്കെടുത്തവരിൽ മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ളയും സി പി ഐ നേതാവ് സോളമൻ വെട്ടുകാടുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here