‘മോഷ്ടാവ് വിധി കര്‍ത്താവാകേണ്ട’; ഉപന്യാസ മത്സരത്തില്‍ വീണ്ടും വിധി നിര്‍ണയം നടത്തിയേക്കും

സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസ മത്സരത്തില്‍ വീണ്ടും വിധി നിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്ത് മലയാളം ഉപന്യാസ രചനയുടെ വിധികർത്താവായി എത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് മൂല്യനിർണയം വീണ്ടും നടത്താൻ തീരുമാനിച്ചത്.
Read More: വിധികർത്താവായി ദീപ നിശാന്ത്; സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധം
ദീപ വിധികര്‍ത്താവയതിനെതിരേ പരാതികള്‍ ലഭിച്ചാല്‍ പരിഗണിക്കുമെന്ന് ഡിപിഐ അറിയിച്ചു. പരാതികളില്‍ എന്ത് നടപടി വേണമെന്ന് ഹയര്‍ അപ്പീല്‍ അതോറിറ്റി പരിഗണിക്കുമെന്നും ഡിപിഐ കെ.വി. മോഹന്‍ കുമാര്‍ അറിയിച്ചു. വിഷയത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ അപ്പീല്‍ അതോറിറ്റി പുനര്‍ മൂല്യനിര്‍ണയം എന്ന തീരുമാനത്തിലേക്ക് പോകുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Read More: കട്ടതാണെന്ന് സിംപിളായിട്ട് പറഞ്ഞാല്‍ പോരേ?’; ദീപാ നിശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ
ദീപ നിശാന്തിനെ വിധികർത്താവാക്കിയതിനെ തുടർന്ന് കെ എസ് യു, എബിവിപി പ്രവർത്തകർ മൂല്യനിർണയം നടന്ന കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ
പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ദീപ നിശാന്ത് പൊലീസ് സംരക്ഷണയിൽ ആണ് മൂല്യനിർണയം നടത്തി മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here