ക്രിക്കറ്റിനിടെ കോഹ്‌ലിയുടെ ഡാന്‍സ്; കൈയടിച്ച് ആരാധകര്‍: വീഡിയോ

ഗ്രൗണ്ടിലിറങ്ങിയാല്‍ തകര്‍പ്പന്‍ ബാറ്റിങ് മാത്രമല്ല കിടിലന്‍ ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇടെയായിരുന്നു നായകന്റെ ഡാന്‍സ് പ്രകടനം.

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ്പരമ്പരയുടെ മൂന്നാം ദിനത്തില്‍ മഴമൂലം കളി ഇടയ്ക്ക് തടസപ്പെട്ടിരുന്നു. ഈ സമയത്താണ് വിരാട് കോഹ്‌ലി ഗ്രൗണ്ടില്‍ ചുവടുവെച്ചത്. താരത്തിന്റെ ഡാന്‍സ് വീഡിയോ നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുമുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലടക്കം ഈ വൈറല്‍ ഡാന്‍സ് പങ്കുവെച്ചിട്ടുണ്ട്.

മൂന്നാം ദിനത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 235 ല്‍ അവസാനിച്ചിരുന്നു. രണ്ടാം ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ താരങ്ങളെല്ലാം പുറത്തായി. 130 റണ്‍സിന്റെ ലീഡിലാണ് നിലവില്‍ ഇന്ത്യ. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 250 ല്‍ അവസാനിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിമികവിലാണ് ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനായത്. 123 റണ്‍സ് ആണ് പൂജാര അടിച്ചെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top