മെക്‌സിക്കോയുടെ വനേസ ‘ലോകസുന്ദരി’

അറുപത്തിയെട്ടാമത് ലോക സുന്ദരിയായി മെക്‌സിക്കോയുടെ വനേസ പോന്‍സി ഡി ലിയോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാര്‍ വനേസയ്ക്ക് ലോക സുന്ദരി കിരീടം അണിയിച്ചു. തായ്‌ലന്‍ഡിന്റെ നിക്കോളെയ്ന്‍ ലിംസ്‌നുകനാണ് രണ്ടാമത്.

നേട്ടം വിശ്വിസിക്കാനാകില്ലെന്ന് വനേസ പ്രതികരിച്ചു. ”എല്ലാ പെണ്‍കുട്ടികളും ഇത് അര്‍ഹിക്കുന്നു. അവരുടെയെല്ലാവരുടേയും പ്രതിനിധിയായി നില്‍ക്കാനായതില്‍ അഭിമാനമുണ്ട്” വനേസ പറഞ്ഞു.

അന്താരാഷ്ട്ര വാണിജ്യത്തില്‍ ബിരുദധാരിയായ വനേസ നാഷ്ണല്‍ യൂത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷകയാണ്. കൂടാതെ മോഡലും അവതാരകയും കൂടിയാണ്.

ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച തിരുച്ചിറപ്പള്ളി സ്വദേശിനി അനുക്രീതിക്ക് അവസാന 12ല്‍ ഇടം നേടാനായില്ല. 118 മത്സരാര്‍ഥികളാണ് ലോകസുന്ദരിപ്പട്ടത്തിനായി മത്സര രംഗത്തുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top