ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം നേടിയെങ്കിലും പിന്നീട് ആദ്യ നാലിലേക്ക് എത്താൻ കഴിയാതിരുന്നതോടെ ഇന്ത്യൻ സാധ്യത അവസാനിക്കുകയായിരുന്നു. ( Miss world 2024 Czech Republic Krystyna Pyszková )
മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടന്നത്. ലെബനന്റെ യാസ്മിൻ, ട്രിനിഡാഡിന്റെ എച്ചെ അബ്രഹാംസ്, ബോട്ട്‌സ്വാനയുടെ ലെസോഗോ എന്നിവരാണ് അവസാന ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലിൽ ഇടംനേടിയത്. മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്.
ചടങ്ങിൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സനുമായ നിത മുകേഷ് അംബാനിയെ മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം നൽകി ആദരിച്ചു. മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർവുമൻ ജൂലിയ മോർലിയാണ് പുരസ്‌കാരം സമ്മാനിച്ചത്.
Story Highlights: Miss world 2024 Czech Republic Krystyna Pyszková
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here