Advertisement

നാളെ റിയാദില്‍ ആരംഭിക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമെന്ന്‌ സൂചന

December 8, 2018
Google News 1 minute Read

നാളെ റിയാദില്‍ ആരംഭിക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമെന്ന്‌ സൂചന. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അമീറിനെ ക്ഷണിച്ചിരുന്നു. ക്ഷണം ലഭിച്ചാല്‍ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തറും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഖത്തറുമായുളള ഉഭയകക്ഷി ബന്ധംസൗദിഅറേബ്യ ഉള്‍പ്പെടെ നാലുരാജ്യങ്ങള്‍ വിച്‌ഛേദിച്ചിരുന്നു. ഖത്തര്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ജിസിസി അംഗരാജ്യമായ കുവൈത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം നടന്നെങ്കിലുംവിജയിച്ചില്ല.

Read More: സാമൂഹിക മാധ്യമങ്ങളിൽ സൗദിവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി

അതേസമയം, ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് ജിസിസി സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് ഖത്തര്‍ വിദേശകാര്യസഹമന്ത്രിക്ക്‌കൈമാറിയത്. ക്ഷണക്കത്ത് സ്വീകരിച്ച വിവരം ഖത്തര്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ തമിം ബിന്‍ ഹമദ് അല്‍ ഥാനിയുടെ നേതൃത്വത്തിലുളള പ്രതിനിധി സംഘം പങ്കെടുക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്.

Read More: ’24’ സംപ്രേഷണം ആരംഭിച്ചു; ഇന്നത്തെ പരിപാടികൾ

സൗദിയുടെ നേതൃത്വത്തില്‍ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിന് ശേഷം നടക്കുന്ന രണ്ടാമത് ഉച്ചകോടിയാണിത്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍, കുവൈത്ത് എന്നീ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുത്തെങ്കിലും മറ്റു അംഗരാഷ്ട്രങ്ങളില്‍ നിന്നു പ്രതിനിധികള്‍ മാത്രമാണ് പങ്കെടുക്കുന്നത്.

നാളെ നടക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ ഉപരോധം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ മഞ്ഞുരുക്കം ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെവിലയിരുത്തല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here