സുരേന്ദ്രന്‍ ഇന്ന് ജയില്‍മോചിതനാകും; ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണം നല്‍കും

23 ദിവസത്തെ ജയിൽവാസത്തിനു ശേഷം കെ.സുരേന്ദ്രൻ ജയിലിന് പുറത്തിറങ്ങും. പൂജപ്പുര ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സുരേന്ദ്രനെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. ജയിലിൽ നിന്ന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സെക്രട്ടറിയേറ്റിനു മുന്നിലെ ബി.ജെ.പി സമരപന്തലിൽ എത്തുന്ന സുരേന്ദ്രന് സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ബിജെപി ജനറല്‍ സെക്രട്ടറിയായ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. ഇന്ന് പത്ത് മണിയോടെ സുരേന്ദ്രൻ ജയിലില്‍ നിന്ന് പുറത്തിറങ്ങും.
Read More: കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം
സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് സുരേന്ദ്രന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് പേരുടെ ആള്‍ ജാമ്യം വേണം. പുറമെ രണ്ട് ലക്ഷത്തിന്റ ബോണ്ടും പാസ്പോര്‍ട്ടും കെട്ടിവയ്ക്കണം. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും കോടതി താക്കീത് നല്‍കിയിട്ടുണ്ട്.
Read More: മുണ്ടുടുത്ത മോഡിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി : കെ സുരേന്ദ്രൻ
അതേസമയം, സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here