വെള്ളിത്തിരയില്‍ സംവിധായകനാകാന്‍ ടൊവിനോ; നടനായ് ശ്രീനിവാസനും

അഭിനയമികവുകൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ ടൊവിനോ തോമസ് വെള്ളിത്തിരയില്‍ സംവിധായകനായെത്തുന്നു. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടൂ’ എന്നാണ് ഈ ചിത്രത്തിന്റെ പേര്. സിനിമയിലെ സിനിമയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. സിനിമയില്‍ ടൊവിനോ സംവിധായകന്റെ റോളില്‍ എത്തുമ്പോള്‍ നടന്റെ റോളില്‍ ചിത്രത്തില്‍ ശ്രീനിവാസനും എത്തുന്നു.

‘ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ സലീം അഹമ്മദിന്റെ നാലാമത്തെ ചിത്രമാണ് ‘ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടൂ’. സലീം അഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

അനു സിത്താര, മാലാ പാര്‍വ്വതി, സിദ്ധിഖ്, സലീം കുമാര്‍, ലാല്‍, അപ്പാനി ശരത്, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, കവിതാ നായര്‍, അനു ജോസഫ് തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മധു അമ്പാട്ടാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തിനുവേണ്ടി സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top