വ്യത്യസ്തമായി ഹണ്ട്രഡ് ന്യൂസും, 14ജില്ലകളില്‍ നിന്നുള്ള അവതാരകരുടെ വാര്‍ത്താവായനയും

web

ഫ്ളവേഴ്സ് ഗ്രൂപ്പില്‍ നിന്നുള്ള വാര്‍ത്താചാനല്‍ 24ഇന്ന് സംപ്രേക്ഷണം ആരംഭിച്ചപ്പോള്‍ പ്രേക്ഷകരുടെ ആദ്യ ശ്രദ്ധയാകര്‍ഷിച്ചത് ഹണ്ട്രഡ് ന്യൂസും കേരളത്തിലെ 14ജില്ലകളില്‍ നിന്ന് വാര്‍ത്താ അവതാരകര്‍ അവതരിപ്പിച്ച  ‘വാര്‍ത്തമുഖവും’.  ജനങ്ങളുടെ ന്യൂസ് റൂം എന്ന വിശേഷണത്തോട് ഏറെ ചേര്‍ന്ന് നിന്നാണ് ട്വന്റിഫോറിന്റെ അവതാരകര്‍ 14 ജില്ലകളിലെ തെരുവുകള്‍ ന്യൂസ് റൂമാക്കി വാര്‍ത്തകള്‍ വായിച്ചത്. മലയാളികള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വാര്‍ത്ത സംസ്കാരമാണ് 24അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വച്ചതും.

24ലൈവായി ഇവിടെ കാണാം

മലയാളികളുടെ ന്യൂസ് ഡെസ്ക് എന്ന ടാഗ് ലൈന്‍ കാത്ത് വച്ച സസ്പെന്‍സ് ഇതു കൂടിയായിരുന്നു, ജനങ്ങള്‍ക്കിടയില്‍ നിന്നൊരു വാര്‍ത്താവതരണം!  ഇന്നേ വരെ ഒരു ന്യൂസ് ചാനലും പരീക്ഷിച്ചിട്ടില്ലാത്ത ഈ വാര്‍ത്തമുഖം കൗതുകത്തേക്കാളേറെ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് ഉണ്ടായത്. തെരുവില്‍   പ്രോംപ്റ്റര്‍ അടക്കം സജ്ജീകരിച്ചാണ്  സ്റ്റുഡോയോയില്‍ മാത്രം വച്ച്  സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത ജനങ്ങള്‍ക്ക് ‘മുമ്പില്‍ വച്ച്’ ജനങ്ങള്‍ക്ക് ‘മുന്നിലേക്ക്’  തന്നെ എത്തിയത്.

 

ലോകത്തെമ്പാടുനിന്നുമുള്ള 100വാര്‍ത്തകള്‍ വായിച്ചുകൊണ്ട് എംഡി ആര്‍ ശ്രീകണ്ഠന്‍നായര്‍ തന്നെയാണ് ആദ്യത്തെ ബുള്ളറ്റിന്‍ അവതരിപ്പിച്ചത്. അതിന് തൊട്ടുപിന്നാലെ മറൈന്‍ ഡ്രൈവില്‍ നിന്നും പിന്നീട് കേരളത്തിലെ ഓരോ ജില്ലകളിലും നിന്ന് 24ന്റെ പ്രതിനിധികള്‍ ജനങ്ങളിലൊരാളായി നിന്ന് വാര്‍ത്തകള്‍ അവതരിപ്പിച്ചു.

ഫ്ലവേഴ്സ് ഗ്രൂപ്പിലെ സ്വതന്ത്ര വാർത്താ ചാനൽ ട്വന്റിഫോർ ഇന്ന് രാവിലെ ഏഴ് മണിയ്ക്കാണ്  സംപ്രേഷണം ആരംഭിച്ചത്. 24 ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്ലവേഴ്സ് ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, വൈസ് ചെയർമാൻ ഡോക്ടർ വിദ്യാ വിനോദ്, ഡയറക്ടർ ബോർഡ് അംഗം സതീഷ് ജി പിള്ള എന്നിവർ ചേർന്നാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്.

survey

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തി ’24’ നടത്തിയ എക്‌സ്‌ക്ലൂസീവ് സര്‍വേ ഫലം ഇന്ന് രാത്രി ഏഴിന് പുറത്തുവിടും.സമഗ്രമായ പഠനങ്ങള്‍ക്ക് ശേഷമാണ് ‘ശബരിമല ഇംപാക്ട് സര്‍വേ’ ഫലം പുറത്തുവിടുന്നത്. 12,430 സാംപിളുകളുടെ അടിസ്ഥാനത്തിലാണ് ഈ സര്‍വേ നടത്തിയത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 60 നിയോകമണ്ഡലങ്ങളാണ് സര്‍വേ നടത്താനായി ഉപയോഗിച്ചത്. 60 നിയോജക മണ്ഡലങ്ങളിലെ 120 പഞ്ചായത്തുകള്‍, ഓരോ പഞ്ചായത്തില്‍ നിന്നും 60-70 സാംപിളുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സമഗ്രമായ സര്‍വേ നടത്തിയിരിക്കുന്നത്. അതിനൂതന സാങ്കേതിക വിദ്യയായ ഓഗ്മെന്റല്‍ റിയാലിറ്റിയിലൂടെയാണ് ’24’ എക്‌സ്‌ക്ലൂസീവ് സര്‍വേ ഫലം പ്രേക്ഷകരിലെത്തിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top