കുഞ്ഞന്‍ ഷാരൂഖിനൊപ്പം അനുഷ്‌കയും; ‘സീറോ’യിലെ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയതാരം ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സീറോ’. ചിത്രത്തിലെ മൂന്നടി പൊക്കത്തിലുള്ള കഥാപാത്രമായ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം തന്നെ. ചിത്രത്തിലെ ഒരു പ്രണയഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയുമാണ് ഗാനരംഗത്തു നിറഞ്ഞുനില്‍ക്കുന്നത്.

അനുഷ്‌ക ശര്‍മ്മയുടെ സംഭാഷണംകൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് മെയ്ക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഈ പ്രണയഗാനം ഏറെ മികച്ചതാണെന്നും ഷാരൂഖ് ഖാനോടൊപ്പമുള്ള അഭിനയം ഏറെ കംഫര്‍ട്ടബിള്‍ ആണെന്നും അനുഷ്‌ക ശര്‍മ്മ മെയ്ക്കിങ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ബൗവ സിംഗ് എന്നാണ് ‘സീറോ’യില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘സീറോ’ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.

Read More: ഞാന്‍ പ്രകാശനിലെ ആദ്യ ഗാനവും ശ്രദ്ധേയമാകുന്നു; വീഡിയോ

ആനന്ദ് എല്‍ റായ് ആണ് ‘സീറോ’യുടെ സംവിധാനം. ‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീറോ’. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ, മാധവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രമായിരിക്കും ഷാരൂഖ് – ആനന്ദന് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top