സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് ഒന്നാം സ്ഥാനത്ത്

can conduct school kalolsavam without celebration

ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങുന്നു. കിരീടത്തിനായി ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 817 പോയിന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ 815 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കണ്ണൂര്‍ 792 പോയിന്റുമായി.

മിമിക്രി, സംഘനൃത്തം, നാടോടിനൃത്തം, ഹയർസെക്കണ്ടറി ഒപ്പന, ലളിതഗാനം തുടങ്ങിയ ജനപ്രിയ മത്സരങ്ങളാണ് വിവിധ വേദികളാലായി അവസാന ദിനം നടക്കുന്നത്. പ്രളയാനന്തരം നടക്കുന്ന കലോത്സവമായതിനാൽ ഇത്തവണ സമാപന ചടങ്ങുകൾ ഉണ്ടാകില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top