ക്രിസ്റ്റ്യന്‍ മിഷേലിനെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു

michel

അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി  പട്യാലഹൌസിലെ പ്രത്യേക സിബിഐ കോടതിയാണ് ഉത്തരവിറക്കിയത്. ഒമ്പത് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. അന്വേഷണവുമായി  മിഷേല്‍ സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. മിഷേലിന് നയതന്ത്ര സഹായം നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ നല്‍കിയ അപേക്ഷ അംഗീകരിച്ചതായം സിബിഐ കോടതിയില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top