സൗദിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചു

airport

കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സൗദിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചു. ഇന്ന് പുലർച്ചെ റിയാദിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനത്തിൽ നൂറുക്കണക്കിന് കണ്ണൂരുകാരാണ് യാത്ര ചെയ്തത്. ആദ്യയാത്രാ സംഘത്തിന് യാത്രയയപ്പും സംഘടിപ്പിച്ചിരുന്നു.കാബിന്‍ ക്രൂവിന്റെ അനൗണ്‍സ്‌മെന്റ് ഹര്‍ഷാരവത്തോടെയാണ് കണ്ണൂരുകാര്‍ എതിരേറ്റത്. വര്‍ഷങ്ങളായുളള കാത്തിരിപ്പ് സാക്ഷാല്‍ക്കരിച്ചതിന്റെ നിര്‍വൃതിയിലായിരുന്നു ഓരോരുത്തരും.
റിയാദ് നഗരത്തിലുളള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നവരിലേറെയും. എല്ലാവരും പരസ്പരം അറിയുന്നവര്‍. അതുകൊണ്ടുതന്നെ ആദ്യ യാത്ര ആഘോഷമായി. കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 30 അംഗങ്ങള്‍ സംഘം ചേര്‍ന്നാണ് ആദ്യ യാത്രയില്‍ പങ്കാളികളായത്.
കണ്ണൂര്‍ ചിറക് വിടര്‍ത്തിയ സന്തോഷം പങ്കുവെക്കാന്‍ കണ്ണൂരിലെ പ്രവാസി കൂട്ടായ്മ കഴിഞ്ഞ ദിവസം ആഘോഷവും സംഘടിപ്പിച്ചിരുന്നു.
കണ്ണൂര്‍ കൂട്ടായ്മ കിയോസിന്റെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങാല്‍ ലക്ഷ്യം സാധിച്ചില്ല. അതുകൊണ്ടാണ് ഗ്രൂപ്പ് യാത്ര ഒരുക്കിയതെന്ന് പ്രസിഡന്റ് സൂരജ് പാണയില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top