‘ഒന്നും മിണ്ടാതെ അമിത് ഷാ’; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചില്ല

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിനു സമീപം അമിത് ഷായുടെ പ്രതികരണം കാത്ത് മാധ്യമപ്രവര്‍ത്തകര്‍ നിന്നിരുന്നെങ്കിലും ഒന്നും പറയാതെ അമിത് ഷാ പോകുകയായിരുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ മടങ്ങുകയാണുണ്ടായത്. പാര്‍ലമെന്റിലെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ മോദി രാവിലെ മാധ്യമങ്ങളെ കണ്ടിരുന്നു.

പാര്‍ലമെന്റില്‍ ശീതകാല സമ്മേളനംതുടങ്ങുകയാണെന്നും പാര്‍മെന്റിന്റെ സുഗമമായ നടത്തിപ്പിന് ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്നുമാണ് മോദി മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒഴിഞ്ഞുമാറുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top