ഹര്‍ത്താലിനിടെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

glass

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിനു നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നു വന്ന കെ എസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിനു നേരെയാണ് നെയ്യാറ്റിൻകര പത്താം കല്ലിനു സമീപം കല്ലെറിഞ്ഞത്. ബസ്സിന്റെ മുൻ ഗ്ലാസ്സ് തകർന്നു .
ഇന്നലെ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ നടത്തിയ മാർച്ചിൽ ബിജെപി പ്രവർത്തകയ്ക്ക് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top