സ്ത്രീ സുരക്ഷ; ടാക്‌സി വാഹനങ്ങളിലെ ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ത്തലാക്കുന്നു

ഇന്ത്യയിലെ ടാക്‌സി വാഹനങ്ങളിലെ ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ത്തലാക്കുന്നു. 2019 ജൂലൈയോടെ രാജ്യത്തെ ടാക്‌സിവാഹനങ്ങളുടെ പിന്‍സീറ്റില്‍ നിന്നും ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സ്ത്രീ സുരക്ഷയുടെ ഭാഗമായാണ് പുതിയ നീക്കം. ചൈല്‍ഡ് ലോക്ക് സംവിധാനം, യത്രയ്ക്കിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങൡ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ടാക്‌സി വാഹനങ്ങളുടെ പിന്‍സീറ്റില്‍ നിന്നും ചൈല്‍ഡ് ലോക്ക് സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനമായത്.

ചൈല്‍ഡ് ലോക്ക് ഒഴിവാക്കിയ ലോക്ക് വാഹനങ്ങളില്‍ ഘടിപ്പിക്കമണമെന്ന് കേന്ര സര്‍ക്കാര്‍ നേരത്തെ വാഹന നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വാഹനം സ്വകാര്യ ആവശ്യത്തിനാണോ വാണിജ്യ ആവശ്യത്തിനാണോ എന്ന് നിര്‍മ്മാണ വേളയില്‍ അറിയാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം ലോക്കുകള്‍ ഡീലര്‍ഷിപ്പുകള്‍ മുഖേന ഘടിപ്പിക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read more; കണ്ണൂര്‍ വിമാനത്താവളം; 64പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തതില്‍ അസ്വാഭാവികതയില്ല

നിലവിലുള്ള ടാക്‌സി കാറുകളില്‍ നിന്നും ചൈല്‍ഡ് ലോക്ക് നിര്‍ത്തലാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇല്ലാത്ത പക്ഷം വാഹനങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top