മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; മോദിക്കും രാഹുലിനും നിര്‍ണായകം
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് മധ്യപ്രദേശില്‍ ആണ്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച് ബിജെപിയാണ് മധ്യപ്രദേശില്‍ അധികാരം പിടിച്ചത്. 2005 മുതല്‍ ശിവരാജ് സിംഗ് ചൗഹാനാണ് മുഖ്യമന്ത്രി. ആകെ സീറ്റുകള്‍ 230 ആണ്. 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 165 സീറ്റുകളുമായി ബിജെപി അധികാരം നിലനിര്‍ത്തി. ആകെയുള്ള 29 ലോക്‌സഭാ സീറ്റുകളില്‍ 27 സീറ്റും സ്വന്തമാക്കി 2014 ല്‍ ബിജെപിയുടെ തേരോട്ടം. 90 ശതമാനം ഹിന്ദു വോട്ടുകളാണ് മധ്യപ്രദേശിലുള്ളത്. കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയുമാണ് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍. പതിവിലും വിപരീതമായി ഇത്തവണ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് പുറത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യയുള്ളതിനാല്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഏറെ നിര്‍ണായകം.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയാം
https://goo.gl/cDs3Np
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here