ഇൻഡിഗോ വിമാനത്തിൽ പുക; യാത്രക്കാരെ എമർജെൻസി എക്‌സിറ്റ് വഴി പുറത്തെത്തിച്ചു

136 യാത്രക്കാരുമായി പറന്നുപൊങ്ങിയ ഇൻഡിഗോ വിമാനത്തിൽ പുക വന്നതോടെ അടിയന്തരമായി താഴെയിറക്കി. ജയ്പൂരിലേക്ക് തിരിച്ച വിമാനമാണ് പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കിയത്.

യാത്രക്കാരെയെല്ലാം എമർജൻസി എക്‌സിറ്റ് വഴി പുറത്തേക്ക് എത്തിച്ചതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. 136 യാത്രക്കാരാണ് ആ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top