മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

മധ്യ പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സ് അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രി ആരകുമെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ സജീവമായി. പിസിസി അധ്യക്ഷന്‍ കമല്‍നാഥ് ആണ് മുന്‍പന്തിയില്‍ ഉള്ളത്. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. തീരുമാനം എടുക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് ഹൈ കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പാര്‍ട്ടി എംഎല്‍എ മാരുടെ യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറി മറിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കുറഞ്ഞ് 114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. രണ്ട് സീറ്റ് നേടിയ ബി എസ് പിയും ഒരു സീറ്റ് നേടിയ എസ്പിയും ചേരുന്നതോടെ കേവല ഭൂരിപക്ഷം നേടുക അനായസമാകും. ബിജെപിക്ക് 107 സീറ്റുകള്‍ ആണ് ബിജെപിക്ക് നേടാനായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top