അഴീക്കോട് തെരഞ്ഞെടുപ്പ്; ലഘുരേഖ ഹാജരാക്കിയത് സിപിഎം നേതാവാണെന്ന് വാദം

അഴീക്കോട് എംഎൽഎ കെ എം ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഘ പോലീസിന് പകരം സിപിഎം നേതാവ് ഹാജരാക്കിയതെന്ന് വാദം. ഇത് സംബന്ധിച്ച് വളപട്ടണം എസ്ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജി നൽകിയ ഹർജിയിലാണ് നടപടി.

വളപട്ടണം പൊലീസ് കണ്ണൂർ കോടതിയിൽ ഹാജരാക്കിയ രേഖ യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്ഐയുടെ മൊഴി. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു എംഎല്‍എയുടെ യോഗ്യത ചോദ്യം ചെയ്ത് ഹർജി നല്‍കിയത്.

തെളിവുകൾ മൊത്തത്തിൽ പരിഗണിച്ചാൽ, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെ പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തെന്നും മുസ്‌ലിം അല്ലാത്തവർക്കു വോട്ടു ചെയ്യരുതെന്ന് അഭ്യർഥിച്ചെന്നും വ്യക്തമാണെന്ന് കോടതി വിലയിരുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top