Advertisement

മാനം തൊട്ട് ഒടിയന്‍

December 13, 2018
Google News 1 minute Read

120അടി ഉയരത്തില്‍ ഒടിയന്റെ കട്ടൗട്ട് ഒരുക്കി ആരാധകര്‍. നാളെയാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്. നാളെ സ്ക്രീനിന് മുന്നില്‍ തങ്ങളുടെ പ്രിയതാരം ഒരുക്കുന്ന വിസ്മയത്തിന്  മുമ്പായി,  ഒടിയന് ഒരു വമ്പന്‍ വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് ഈ കട്ടൗട്ടിലൂടെ ആരാധകര്‍.  രാഗം തീയറ്ററിന് സമീപത്താണ്  ഇത്രയും വലിയ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് കമ്മറ്റിയാണ് ഇതിന് പിന്നില്‍. കേരളത്തിലെ ഒടിയന്റെ ഏറ്റവും വലിയ കട്ടൗട്ടാണിതെന്നാണ് ഇവരുടെ അവകാശ വാദം. സിനിമയുടെ റിലീസ് നാളെയാണെങ്കിലും കട്ടൗട്ട് കാണാന്‍ എത്തുന്നവരുടെ നിര ‘രാഗം തിയറ്റര്‍ വരെ നീളുന്നുണ്ട്’.

മുമ്പ് കൊല്ലത്ത് നടന്‍ വിജയുടെ കട്ടൗട്ടും സമാനരീതിയില്‍ ഉയര്‍ത്തിയിരുന്നു. 180അടിയായിരുന്നു ഇതിന്റെ ഉയരം. 2 ലക്ഷത്തിലധികം രൂപ ചിലവിൽ 20 ദിവസത്തിലേറെ പണിപ്പെട്ട് മുപ്പത് പേരാണ് ഈ കട്ടൗട്ട് ഉയര്‍ത്തിയത്. ഓൾ കേരള ഇളയദളപതി ‍ഡോ. വിജയ് ഫാൻസ് ആൻഡ് നൻപൻസ് വെൽഫെയർ‌ അസോസിയേഷനാണ് അന്ന് ആ കട്ടൗട്ട് ഒരുക്കിയത്.

റിലീസിന് മുമ്പേ 100 കോടി നേടി ഒടിയന്‍

ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്’; ഒടിയന്‍ മാണിക്യന്‍ പാടുന്നു!

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here