ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് കുമ്പസരിക്കാന്‍ പറ്റില്ലല്ലോ? ലൂസിഫര്‍ ടീസറെത്തി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ എത്തി. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കുമിതെന്ന സൂചന നല്‍കിയാണ് ടീസര്‍ എത്തിയിരിക്കുന്നത്.
പൃഥ്വിരാജ് സംവിധായകന്റെ വേഷത്തിലെത്തുന്നതാണ് ലൂസിഫറിന്റെ പ്രത്യേകതകളില്‍ ഒന്ന്. മറ്റൊന്ന് തിരക്കഥ മുരളി ഗോപിയുടേതെന്നതാണ്. മമ്മൂട്ടിയാണ് ടീസര്‍ പുറത്ത് വിട്ടത്. സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കഥാപാത്തിന്റെ ചെയ്ത പാപങ്ങളല്ലേ ഫാദർ കുമ്പസാരിക്കാൻ പറ്റൂ… ചെയ്യാത്ത പാപങ്ങൾ കുമ്പസാരിക്കാൻ പറ്റില്ലല്ലോ എന്ന പഞ്ച് ഡയലോഗാണ് ടീസറിലുള്ളത്.
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റ് താരങ്ങള്‍. സുജിത്ത് വാസുദേവാണ് ഛായാഗ്രാഹണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here