ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസമേ അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ അതിജീവിച്ചു

സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അവിശ്വാസത്തെ വോട്ടെടുപ്പിലൂടെ അതിജീവിച്ചു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.. 83 വോട്ടുകളുടെ ഭൂരിപക്ഷമാണ് തേരസമെയ് നേടിയത്.തെരേസയ്ക്കനുകൂലമായി 200 എംപിമാര്‍ വോട്ടു ചെയ്തപ്പോള്‍ എതിരായി 117 വോട്ടു ലഭിച്ചു.158 എംപിമാര്‍ നേരത്തെതന്നെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തെരേസയ്ക്കു പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരാനാകും. അതേ സമയം, 2022ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് തെരേസ മേ വ്യക്തമാക്കി. അവിശ്വാസവോട്ടെടുപ്പിനു മുന്നോടിയായുള്ള ചര്‍ച്ചയിലാണ് അവര്‍ ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്.യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറുന്നതു സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് ഒരു വിഭാഗം കണ്‍സര്‍വേറ്റിവ് എംപിമാര്‍ തെരേസയ്‌ക്കെതിരെ അവിശ്വാസം കൊണ്ടു വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here