തെരേസ മേ രാജി വെയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു

തെരേസ മേ രാജി വെയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരുന്നില്ല. ടോറി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാണ്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്താലും ബ്രെക്‌സിറ്റ് നടപ്പിലാക്കുക എളുപ്പമല്ല എന്നതാണ് നിലവിലെ സാഹചര്യം.
ജൂണ്‍ 7ന് രാജി വെയ്ക്കുമെന്നാണ് തെരേസ മേ പ്രഖ്യാപിച്ചിരിക്കുന്നത്. മേയുടെ പിന്‍ഗാമിയാകാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന പന്ത്രണ്ട് സ്ഥാനാര്‍ത്ഥികളും ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച് വലിയ തര്‍ക്കത്തിലാണ്. പാര്‍ലമെന്റില്‍ വിടുതല്‍ കരാര്‍ പാസായില്ലെങ്കില്‍ ഉടമ്പടിയില്ലാതെ ബ്രെക്‌സിറ്റ് നടപാക്കണോ എന്ന കാര്യത്തിലാണ് തര്‍ക്കം.
ടോറി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ആഭ്യന്തര സെക്രട്ടറി സാജിദ് ജവാദ് നോ-ഡീല്‍ ബ്രെക്‌സിറ്റിനെ അനുകൂലിക്കുകയാണ്. വീണ്ടും ഒരു ഹിതപരിശോധന എന്ന ആവശ്യത്തെ 1990ലെ മാര്‍ഗരറ്റ് താച്ചറുടെ രണ്ടാമതൊരു ഹിതപരിശോധനയോ തെരഞ്ഞെടുപ്പോ ഇല്ലെന്ന പ്രസംഗം കൂടി സൂചിപ്പിച്ചാണ് ജവാദ് എതിര്‍ക്കുന്നത്.
രാജ്യം പൂര്‍ണമായും നോ-ഡീല്‍ ബ്രെക്‌സിറ്റിന് തയ്യാറെടുക്കണമെന്നുമാണ് ജവാദിന്റെ ആവശ്യം. നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മുന്‍ വിദേശ സെക്രട്ടറി ബോറിസ് ജോണ്‍സനും നോ-ഡീല്‍ ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്നു.
എന്നാല്‍ മറ്റു സ്ഥാനാര്‍ത്ഥികളായ ജെറമി ഹണ്ടും എസ്തര്‍ മക്കേയും നോ ഡീല്‍ ബ്രക്‌സിറ്റിന് എതിരാണ്. ഉടമ്പടികളില്ലാത്ത ബ്രെക്‌സിറ്റ് രാഷ്ട്രീയ ആത്മഹതയാണെന്നാണ് ജെറമിയുടെ പക്ഷം. അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റ്യുവര്‍ട്ട് ബോറിസ് ജോണ്‍സന്റെ ബ്രെക്‌സിറ്റ് നിലപാടുകളോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
യുകെ സന്ദര്‍ശനത്തിനൊരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മോറിസ് ജോണ്‍സനെ പിന്തുണച്ച് ശനിയാഴ്ച രംഗത്ത് എത്തിയതും ശ്രദ്ധേയമാണ്. ജൂലൈ അവസാനത്തോടെ തെരേസ മേ രാജി വെയ്ക്കുന്ന ഒഴിവിലേക്ക് പുതിയ നേതാവിനെ കണ്ടെത്താനാകുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here