ബ്രിട്ടണില്‍ പ്രധാനമന്ത്രിയ്ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; മുന്‍ വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സിന് സാധ്യത

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാവുന്നു. തെരേസാ മേ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്‍ഗാമിയെ തേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചത്. അഞ്ചോളം മുതിര്‍ന്ന അംഗങ്ങളെ പ്രധാനമന്ത്രി പദത്തിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാവുന്നുമുണ്ട്. തെരേസാ മേ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്‍ഗാമിയെ തേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചത്.
മുന്‍ വിദേശകാര്യ മന്ത്രിയായ ബോറിസ് ജോണ്‍സിനാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബ്രെക്‌സിറ്റ് അനുകൂലിയാണെന്നതാണ് ജോണ്‍സിന് ഏറ്റവും അനുകൂല ഘടകം. നിലവിലെ വിദേശകാര്യ മന്ത്രി ജെര്‍മ്മി ഹണ്ട്, അന്താരാഷ്ട്ര വികസന സെക്രട്ടറി റോറി സ്റ്റുവര്‍ട്ട്, മുന്‍ തൊഴില്‍ മന്ത്രി എസ്തര്‍ മക് വേ എന്നിവരുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം നിലവിലെ ആരോഗ്യ മന്ത്രി മാറ്റ് ഹാനകോക്കിന്റെ പേര് അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി പദത്തിലേക്ക് ചര്‍ച്ച ചെയ്യുന്നത്. ഇവര്‍ക്കൊപ്പം പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ജൂലൈ അവസാനത്തോടെ പാര്‍ട്ടി പുതിയ നേതാവിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.
ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാതെ വന്നതോടെ തെരേസാ മേ വികാരനിര്‍ഭരമായി രാജി പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 7ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവെക്കും. പിന്നാലെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നത് വരെ തല്‍സ്ഥാനത്ത് തുടരുമെന്നാണ് മേയുടെ പ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here