‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍

അണിയറയില്‍ ഒരുങ്ങുന്ന ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് നടന്‍ ടൊവിനോ തോമസ്. ‘നമ്മുടെ പിള്ളേരുടെ പടം’ എന്ന ടാഗ് ലൈനോട് കൂടിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. പോസ്റ്ററിലെ വ്യത്യസ്തത ഗാഗുല്‍ത്തായിലെ കോഴിപ്പോരിനെ ശ്രദ്ധേയമാക്കി.
ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ് സിനിമ ഒരുക്കുന്നത്. ജിബിറ്റിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാക്കളായ ഇന്ദ്രന്‍സും, പൗളി വില്‍സണും ജോഡികളായി എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആമി, ലില്ലി എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നവജിത്ത് നാരായണനാണ് നായക കഥാപത്രത്തെ അവതരിപ്പിക്കുന്നത്. വീണ നന്ദകുമാറാണ് നായിക.
ജോളി ചിറയത്ത്, സോഹന്‍ സീനുലാല്‍, വിജിലേഷ്, കോട്ടയം പ്രദീപ്, അഞ്ജലി നായര്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, തുടങ്ങിയ പ്രമുഖ താരനിരയുമാണ് ചിത്രത്തില്‍ ഉള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്, ക്യാമറ രാഗേഷ് നാരായണന്‍ ആര്‍ട്ട് മനു ജഗത്ത്, പിആര്‍ഒ എസ് ദിനേശ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here