മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ച് കാമുകി റോസിയോ ഒളിവ

കാല്‍പന്ത് കളിയുടെ രാജാവ് ഡീയേഗോ മറഡോണയെ കാമുകി വീടിനു പുറത്താക്കി. മറഡോണതന്നെ കാമുകി റോസിയോ ഒളിവയ്ക്ക് പ്രണയസമ്മാനമായി നല്‍കിയ വീട്ടില്‍ നിന്നുമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ ഒളിവ പുറത്താക്കിയത്.

മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകരോട് ഒളിവ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിരന്തരമായുണ്ടാകുന്ന വഴക്കിനെ തുടര്‍ന്നാണ് തീരുമാനമെന്നും ഒളിവ പറഞ്ഞു. മുന്‍ ഫുട്‌ബോള്‍താരമായ ഒളിവ 2012 ല്‍ അര്‍ജന്റീനയിലെ ക്ലബിനുവേണ്ടി കളിക്കുന്നതിനിടെയാണ് മറഡോണയുമായി പ്രണയത്തിലാകുന്നത്.

റഷ്യന്‍ ലോകകപ്പില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഒളിവയ്ക്ക് മറഡോണ മോതിരം കൈമാറിയതും വാര്‍ത്തയായിരുന്നു. നിലവില്‍ മെക്‌സിക്കന്‍ ക്ലബ്ബിന്റെ പരിശീലകനാണ് മറഡോണ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top