വിജയ് മല്യക്ക് ക്ലീൻ ചീറ്റ് നൽകി നിധിൻ ഗഡ്ഗരി

nithin gadkari

വിജയ് മല്യക്ക് ക്ലീൻ ചീറ്റ് നൽകി കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരി. ഒരിക്കലുണ്ടായ വീഴ്ചയുടെ പേരിൽ വിജയ് മല്യയെ കള്ളനെന്നു വിളിക്കാനാവില്ല . മല്യ 40 വർഷത്തോളം ക്രിത്യനായി നികുതി അടച്ചിരുന്ന വ്യക്തിയാണ്, അദ്ദേഹത്തിനൊരിക്കലുണ്ടായ പിഴവിനെ ചൊല്ലി കള്ളനെന്ന് വിളിക്കുവാൻ സാധിക്കില്ലെന്നും ഗഡ്ഗരി പറഞ്ഞു.

വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി

2012 ൽ 8000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ കുറിച്ചായൊരുന്നു ഗഡ്ഗരിയുടെ പ്രസ്ഥാവന. മല്യയെ ഇന്ത്യക്ക് കൈമാർ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടതിനു തൊട്ട് പിന്നാലെയാണ് ഗഡഗരിയുടെ പ്രസ്ഥാവന. അതേ സമയം റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന്റെ ഉത്തരവ് മാനിക്കാന്‍ ബാധ്യസ്ഥനാണെന്നും ഗഡ്ഗരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top