ഒടിയനിലെ ആ മനോഹരഗാനത്തിന്റെ വീഡിയോ ഇതാ…

തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണത്തോടെ മുന്നേറുകയാണ് ഒടിവിദ്യകളുമായി എത്തിയ ‘ഒടിയന്‍’. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം… എന്നു തുടങ്ങുന്ന ഗാനം നേരത്തെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മാണിക്യനായെത്തിയ മോഹന്‍ലാലും പ്രഭയായെത്തിയ മഞ്ജു വാര്യരുമാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലാപനം. എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

വി എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top