ശശിയെ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് 

ലൈംഗികാരോപണ വിധേയനായ പി.കെ ശശിയെ വെള്ളപൂശിയും പെണ്‍കുട്ടിയുടെ പരാതിയെ സംശയത്തിന്റെ നിഴലിലാക്കിയും സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. മന്ത്രി എ.കെ ബാലനും എംപി പി.കെ ശ്രീമതിയും തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്. പരാതിക്കാരിയായ പെണ്‍കുട്ടിയോട് പാര്‍ട്ടി ഓഫീസില്‍ വച്ച ശശി മോശമായി പെരുമാറിയിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പെണ്‍കുട്ടികളോട് ഇടപെടേണ്ട രീതിയില്‍ ശശിയുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ജില്ലാ കമ്മിറ്റികള്‍ക്ക് കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തകേടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ കോപ്പി ’24’ ന് ലഭിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top