പീഡനം; ഒ.എം ജോര്‍ജ് ഇന്ന് കീഴടങ്ങിയേക്കും

om george

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായ ഒ.എം ജോര്‍ജ് ഇന്ന് പോലീസിന് മുന്‍പാകെ നേരിട്ടെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന. പോക്‌സോ നിയമപ്രകാരം കേസെടുത്തതിനാല്‍ മുന്‍കൂര്‍ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നതിനാലാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കേസന്വേഷിക്കുന്ന എസ്എംഎസ് സംഘം കഴിഞ്ഞദിവസം കര്‍ണാടകയിലേക്ക് തിരിച്ചിരുന്നു .ഒ.എം ജോര്‍ജിനെതിരെ ബാലവേലനിയമപ്രകാരവും കേസെടുത്തേക്കുമെന്നാണ് സൂചന. അന്തർസംസ്ഥാന പാതകളിലും കോടതി പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top