കാട്രിയോണ എലൈസ ഗ്രേക്ക് മിസ് യൂണിവേഴ്സ്

miss universe 2018

കാട്രിയോണ എലൈസ ഗ്രേക്ക് മിസ് യൂണിവേഴ്സ് . ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസുമാണ് ഒന്നും രണ്ടും റണ്ണര്‍ അപ്പ്.
ജീവിതത്തില്‍ പടിച്ച ഏറ്റവും വലിയ പാഠമെന്താണെന്നും അത് മിസ് യൂണിവേഴ്‍സ് എന്ന നിലയ്ക്ക് എങ്ങനെ ഉപയോഗിക്കുമെന്നായിരുന്നു അവസാന ഘട്ടത്തില്‍ കാട്രിയോണയ്ക്ക് നേരിടേണ്ടി വന്ന ചോദ്യം. മനിലയിലെ ചേരികളില്‍ ജീവിതം വളരെ ദാരിദ്രത്തിലാണ്. അവിടെ ഒരുപാട് പ്രവര്‍ത്തിക്കാറുണ്ട്. എല്ലാഅവസ്ഥകളിലെയും സൗന്ദര്യത്തെ കാണാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടികളിലെ. എല്ലാത്തരം അവസ്ഥകളെയും വളരെ പോസിറ്റീവായി കാണാന്‍ ശ്രമിക്കും എന്നാണ് ഈ ചോദ്യത്തിന് ഉത്തരമായി ഇവര്‍ പറഞ്ഞത്.

ഇന്ത്യയുടെ നേഹാല്‍ ചുഡാസാമ അവസാനത്തെ ഇരുപതംഗ പട്ടികയിലും ഇടം നേടിയില്ല.  ഇടം പിടിക്കാനായില്ല. സ്പെയിനിന്‍റെ ആംഗല പോണ്‍സ് എന്ന ട്രാന്‍സ്‍ജെന്‍റര്‍ വനിതയും മത്സരത്തില്‍ പങ്കെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top