കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മധ്യപ്രദേശിലെ പതിനെട്ടാമത് മുഖ്യമന്ത്രിയായി കമൽനാഥ് സത്യപ്രതിജ്ഞ ചെയ്തു. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗഡിൽ നടന്ന ചടങ്ങിൽഗവർണ്ണർ ആനന്ദ് ബെൻ സത്യവാചകം ചൊല്ലി കൊടുത്തു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, നാഷണൽ കോൺഫറസ് നേതാവ് ഫറൂഖ് അബ്ദുള്ള, എൻ.സി.പി നേതാവ് ശരത് പവ്വാർ, ആന്ധ പ്രദേശ് മുഖ്യ മന്ത്രി ചന്ദ്രബാബു നായിഡു, ആർ ജെ.ഡി നേതാവ് തേജസ്വിനി യാദവ്, കോൺഗ്രസ് നേതാക്കളായ നവജോത് സിങ് സിദ്ധു ,ദിഗ് വിജയ് സിംഗ്, മല്ലിഗാർജുന ഖാർഖെ എന്നിവർക്ക് പുറമെ കേരളത്തിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top