നിങ്ങളറിഞ്ഞോ…? വാട്‌സ്ആപ്പിലെ പുതിയ മാറ്റം

ജനപ്രീയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇടയ്ക്കിടെ ഉപഭോക്താക്കള്‍ക്കായ് പുത്തന്‍ പുതിയ പരിഷ്‌കരണങ്ങള്‍ വരുത്താറുണ്ട്. അടുത്തിടെ വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് പിഐപി അഥവാ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍. വാട്‌സ്ആപ്പ്ആപ്ലിക്കേഷനില്‍ നിന്നും പുറത്തുപോകാതെ തന്നെ വീഡിയോ കാണാനുള്ള സൗകര്യമാണ് ഈ ഫിച്ചര്‍ വഴി സാധ്യമാകുന്നത്. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും.

പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നതുവഴി വാട്‌സ്ആപ്പില്‍ നിന്നും പുറത്തുപോകാതെതന്നെ നമുക്ക് ലഭിക്കുന്ന യുട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ കാണാന്‍ സാധിക്കും. മിനിമൈസ് ചെയ്യപ്പെട്ട സ്‌ക്രീനിലായിരിക്കും ഈ വീഡിയോകള്‍ ലഭ്യമാവുക. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം സ്‌ക്രീന്‍ മാക്‌സിമൈസ് ചെയ്തും വീഡിയോ കാണാം. വാട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേരത്തെ ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്.

ഐഒഎസില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുമ്പു മുതല്‍ക്കേ ഈ ഫീച്ചര്‍ ലഭ്യമാണ്. പുതിയ ഫീച്ചര്‍ പ്രകാരം വീഡിയോ പ്ലേ ചെയ്തുകൊണ്ട് ചാറ്റിങ് തുടരാനും സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top