എയർസെൽ മാക്‌സിസ് കേസ്; പി ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

court postpones considering aircel maxis case

എയർസെൽ മാക്‌സിസ് ഇടപാട് : പി ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജനുവരി 11ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് 11വരെ നീട്ടി.

2006 ലാണ് കേസിന് ആസ്പദമായ എയർസെൽ മാക്‌സിസ് ഇടപാട് നടക്കുന്നത്. എയർസെൽ മാക്‌സിസ് ഇടപാടിനും ഐഎൻഎക്‌സ് മീഡിയയ്ക്കും വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കാൻ ഇടപെട്ടന്ന കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. പി. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് രണ്ട് കൂട്ടർക്കും എഫ്‌ഐപിബിയിലൂടെ അനുമതി ലഭിച്ചത്. 600 കോടി രൂപയുടെ നിക്ഷപത്തിന് മാത്രമാണ് ധനമന്ത്രിക്ക് അധികാരമുണ്ടായിരുന്നത്. അതിൽ കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ്. എന്നാൽ, 3500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതായി ഇ.ഡി ആരോപിക്കുന്നു. ഇതാണ് എയർസെൽ മാക്‌സിസ് കേസിന് ആധാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top