കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അപ്പീൽ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന കർശന നിർദേശം നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കും. എം ഡി യോട് സത്യവാങ്മൂലമായി വിശദാംശങ്ങൾ അറിയിക്കാനാണ് കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. കോടതി ഉത്തരവോടെ 4,071 എംപാനൽ കണ്ടക്ടർമാരെയാണ് ഒഴിവാക്കേണ്ടി വരിക .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top