സൗദി ബജറ്റിന് അംഗീകാരം

സൗദി അറേബ്യയുടെ അടുത്ത വര്‍ഷത്തെ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. 10.68 ലക്ഷം കോടി റിയാലിന്റെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് നടപ്പു വര്‍ഷത്തെക്കാള്‍ ഏഴ് ശതമാനം കൂടുതലാണ്. സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.
9.75 ലക്ഷം കോടി റിയാല്‍ വരവും 10.68 ലക്ഷം കോടി റിയാല്‍ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നല്‍കിയത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക പരിഷ്‌കരണങ്ങളുമായി രാജ്യം മുന്നോട്ടു പോകുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വികസനം എത്തിക്കുകയാണ് ലക്ഷ്യമെന്നും രാജാവ് പറഞ്ഞു.
Read More: ജിദ്ദയില്‍ പ്രതീകാത്മക വനിതാ മതില്‍ തീര്‍ക്കും
പൊതു ചെലവുകള്‍ക്ക് 156 ബില്ല്യണ്‍, സുരക്ഷ, ഭരണ നിര്‍വഹണം എന്നിവക്ക് 103 ബില്ല്യണ്‍, ഗതാഗതം അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് 70 ബില്ല്യന്‍, നഗരസഭാ സേവനങ്ങള്‍ 62 ബില്ല്യണ്‍, പൊതുഭരണം 28 ബില്ല്യണ്‍ എന്നിങ്ങനെയാണ് ബജറ്റില്‍ തുക അനുവദിച്ചിട്ടുളളത്.
Read More: മോദി നേരിട്ട് പ്രചാരണം നടത്തിയ 70 ശതമാനം സീറ്റുകളിലും ബിജെപി തോറ്റു
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ലക്ഷ്യം കാണുന്നതിന് അനുശ്രുതമായുളള പദ്ധതികള്‍ക്ക് ബജറ്റ് പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് സ്വകാര്യ മേഖലയെ പരിപോഷിപ്പിക്കുന്നതിന് 200 ലക്ഷം കോടി റിയാല്‍ അനുവദിച്ചത്. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും ധനസ്ഥിതി ഉത്തേജിപ്പിക്കുന്നതിനും ബജറ്റ് സഹായിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാനും അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here