‘പിന്നോട്ടില്ല’; ബിജെപിയുടെ നിരാഹാര സമരം തുടരും

ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന നിരാഹാര സമരം തുടരാന്‍ പാര്‍ട്ടി തീരുമാനിച്ചു. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുള്ള റിവ്യൂ ഹര്‍ജികള്‍ ജനുവരി 22 നാണ് പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ നിരാഹാര സമരം തുടരാനാണ് ബിജെപിയുടെ തീരുമാനം.
Read More: പ്രധാനമന്ത്രി കേരളത്തിലേക്ക്
ഡിസംബര്‍ മൂന്നിന് ആരംഭിച്ച നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ ഇപ്പോഴും തുടരുകയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആരംഭിച്ച സമരം പിന്നീട് സി.കെ പത്മനാഭനും ശോഭാ സുരേന്ദ്രനും ഏറ്റെടുക്കുകയായിരുന്നു. ഇന്ന് മുതലാണ് ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ശബരിമല വിഷയം മുന്‍നിര്‍ത്തി കേരളം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
Read More: ‘എ.എന്‍ രാധാകൃഷ്ണന്‍, സി.കെ പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍’; ബിജെപി സമരം തുടരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here