‘കുതിരക്കച്ചവടം തിരിച്ചടിയാകുമോ?’ ; മധ്യപ്രദേശില്‍ നാല് ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് റാഞ്ചുമെന്ന് റിപ്പോര്‍ട്ട്

case against bjp leaders

നാല് ബിജെപി എംഎല്‍എമാരെ മധ്യപ്രദേശില്‍ ബിജെപിക്ക് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് എംഎല്‍എമാരെ വരുതിയിലാക്കാന്‍ കര്‍ണാടകത്തില്‍ ബിജെപി പയറ്റിയ ‘കുതിരക്കച്ചവടം’ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തിയേക്കുമെന്ന ഭയത്തിലാണ് ബിജെപി ക്യാമ്പുകള്‍. കേവല ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള വഴികള്‍ ആലോചിക്കുമ്പോഴാണ് ബിജെപിക്ക് ഇരുട്ടടിയായി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ചോര്‍ച്ചയുണ്ടാകുമെന്ന ഭീതി ഉടലെടുത്തിരിക്കുന്നത്.

Read More: കർണാടകത്തിൽ ‘കുതിര കച്ചവടം’; എന്താണ് കുതിര കച്ചവടം; എന്തുകൊണ്ടാണ് ആ പ്രയോഗം ?

സഞ്ജയ് പഥക്, മുന്‍മുന്‍ റായ്, സ്വദേശ് റായ്, അനിരുദ്ധ് മാരോ എന്നീ എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ എംഎല്‍എ അല്ലാത്ത കമല്‍നാഥാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായിരിക്കുന്നത്. ആറ് മാസത്തിനകം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട് അദ്ദേഹത്തിന്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ബിജെപി എംഎല്‍എമാരുടെ സീറ്റ് സ്വന്തമാക്കി അവിടെ നിന്ന് മത്സരിക്കാനുള്ള നീക്കം കമല്‍നാഥ് നടത്തുന്നതായാണ് ബിജെപി ക്യാംപുകള്‍ ആരോപിക്കുന്നത്.

Read More: മികച്ച കണ്ടക്ടര്‍ക്കും ജോലി നഷ്ടമായി; ചേര്‍ത്തുപിടിച്ച് പ്രൈവറ്റ് ബസ്

230 അംഗ നിയമസഭയില്‍ 114 സീറ്റുമായാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 109 സീറ്റ് നേടിയ ബിജെപി തൊട്ടുപിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top