Advertisement

സമരം ചെയ്യുന്ന സനലിന്റെ ഭാര്യയ്ക്ക് മന്ത്രി മണിയുടെ ശകാരം

December 19, 2018
Google News 1 minute Read

മന്ത്രി എം.എം മണി ശകാരിച്ചെന്ന് നെയ്യാറ്റിൻകരയിൽ മരിച്ച സനലിന്‍റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തെ കുറിച്ച് പറയാൻ വിളിച്ചപ്പോഴാണ് ശകാരിച്ചത്. തോന്ന്യാസത്തിന് സമരം ചെയ്താൽ ജോലി തരാനാകില്ലെന്ന് മണി തന്നോട് പറഞ്ഞെന്നും വിജി.

Read More: ‘എന്റെ ഉമ്മാന്റെ പേരി’ലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

‘ആരാണ് നിങ്ങളെ ഇവിടെ കൊണ്ടിരുത്തിയത്. നിങ്ങളുടെ തോന്ന്യാസത്തിന് സമരം ചെയ്താല്‍ സര്‍ക്കാര്‍ ജോലി തരാനാകില്ല…’മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ മന്ത്രിയെ പിന്നീട് ബന്ധപ്പെട്ടെങ്കിലും തന്റെ പ്രതികരണത്തില്‍ മാറ്റമില്ലെന്നാണ് അറിയിച്ചത്.

Read More: സികെ പദ്മനാഭൻ അറസ്റ്റിൽ; ശോഭാ സുരേന്ദ്രൻ നിരാഹാര സമരം ഏറ്റെടുക്കും

ധനസഹായവും ജോലിയും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ വിജി നടത്തുന്ന സമരം പത്താം ദിവസത്തിലേക്ക് കടന്നു. ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് മന്ത്രിമാരെ നേരിട്ട് വിളിച്ച് സങ്കടം അറിയിക്കാന്‍ തുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here