പുതിയ ജീവനക്കാർ വരും വരെ സ്ഥിരം കണ്ടക്ടർമാർ അധികം ജോലി ചെയ്തത് സഹകരിക്കണം : ടോമിൻ തച്ചങ്കേരി

tomin thachankery on ways to tackle ksrtc crisis

കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ മാർഗ നിർദ്ദേശങ്ങളുമായി കെഎസ്ാർടിസി എംഡി ടോമിൻ തച്ചങ്കേരി. കെഎസ്ആർടിസിയിൽ 9500 സ്ഥിരം കണ്ടക്ടർമാരുണ്ട് ഇതിൽ 800 ഓളം പേര് ഇന്നലെ ജോലിക്ക് ലഭ്യം ആയില്ല, ഇവരെ വേഗത്തിൽ ജോലിക്ക് എത്തിക്കാൻ ശ്രമിക്കുമെന്ന് ടോമിൻ തച്ചങ്കേരി പറഞ്ഞു.

കണ്ടക്ടർ ബാഡ്ജുള്ള എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും ജോലി ചെയ്യാം.
വീക്ക്‌ലി ഓഫ്, ലീവ് ഉൾപെടെ തൽകാലം ഒഴിവാക്കുമെന്നും പുതിയ ജീവനക്കാർ വരും വരെ സ്ഥിരം കണ്ടക്ടർമാർ അധികം ജോലി ചെയ്തത് സഹകരിക്കണമെന്നും തച്ചങ്കേരി പറഞ്ഞു.

ഇന്നലെ കണ്ടക്ടർമാർ ഇല്ലാത്തതിനാൽ നിരവധി സർവ്വീസുകൾ റദ്ദാക്കിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ിന്നലെ കളക്ഷൻ കുറവുണ്ടായിരുന്നില്ലെന്നും 6.5 കോടിയുടെ കളക്ഷൻ ലഭിച്ചുവെന്നും തച്ചങ്കേരി പറഞ്ഞു. ഇന്ന് അദ്യ സ്‌പെല്ലിംഗ് 337 സർവ്വീസ് മാത്രം അണ് തടസ്സപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, പുതിയ കണ്ടക്ടർമാരെ നാളെ നിയമിക്കും. രണ്ട് ദിവസം ഡിപ്പോകളിൽ പരിശീലനം കഴിഞ്ഞ ശേഷം പിന്നീട് റൂട്ടുകളിൽ പരിശീലനമുണ്ടാകും. ഒരാഴ്ച്ചയ്ക്കുള്ളിൽ സ്വതന്ത്ര ഡ്യൂട്ടി നൽകും.
പിഎസ്‌സി ലിസ്റ്റിൽ നിന്ന് എടുത്ത കണ്ടക്ടർ മാർക്ക് എംപാനലുകാരുടെ ശമ്പളം മാത്രം നൽകാനാവുവെന്നും റിസർവ് കണ്ടക്ടർ തസ്തികയിൽ പി എസ് സി പറയുന്ന ശമ്പളം നൽകാനാവില്ലെന്നും തച്ചങ്കേരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top