റാഫേൽ വിഷയത്തിലെ പാർലമെന്റ് സ്തംഭനം ; പ്രതിപക്ഷ നിരയിൽ ഭിന്നത

difference in opposition party over rafale issue

റാഫേൽ വിഷയത്തിൽ ചർച്ചയാകാമെന്ന സർക്കാർ നിലപാടിൽ പ്രതിപക്ഷ നിരയിൽ ഭിന്നത. ത്യണമുൾ കോൺഗ്രസ്സും ബി.എസ്.പിയും സർക്കാർ നിർദ്ധേശം അംഗീകരിയ്ക്കണം എന്ന് ആവശ്യപ്പെട്ടു. അതേസമയം പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ഇന്ന് റാഫേൽ വിഷയവും സുപ്രിം കോടതിയിലെ തെറ്റായ പരാമർശവും ചർച്ച ചെയ്യും.

ശീതകാല സമ്മേളനം എട്ടാം ദിവസ്സത്തിലെയ്ക്കുമ്പോഴും സഭാനടപടികൾ സുഗമമായ് നടത്താൻ സമവായമായില്ല. റാഫേൽ വിഷയത്തിലെ പ്രതിഷേധം ഇരുസഭകളിലും ഇന്നും തുടരും എന്ന് കോൺഗ്രസ് വ്യക്തമാക്കി. സംയുക്ത പാർലമെന്ററി സമിതി എന്ന ആവശ്യം അംഗികരിയ്ക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ല. അതേസമയം റാഫേൽ വിഷയത്തിൽ ചർച്ചയാകാമെന്ന സർക്കാർ നിലപാട് പ്രതിപക്ഷ നിരയിൽ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. ചർച്ചയ്ക്ക് സർക്കാർ തയ്യാറായ സാഹചര്യത്തിൽ സഭാനടപടികളുമായ് സഹകരിയ്ക്കാൻ ത്യണമുൾ കോൺഗ്രസ്സും ബി.എസ്.പി യും തിരുമാനിച്ചു. അതേസമയം പാർലമെന്റിന്റെ പബ്ലിക് അക്കുണ്ട്‌സ് കമ്മിറ്റി യോഗം ഇന്ന് നടക്കും. മല്ലികാർജ്ജുൻ ഖാർഗേ ചെയർമാനായ സമിതിയാണ് യോഗം ചേരുന്നത്. സുപ്രിംകോടതിയിൽ സമിതിയുമായ് ബന്ധപ്പെട്ട് റാഫേൽ കേസിൽ ഉണ്ടായ പരാമർശം ചെയർമാൻ പബ്ലിക് അക്കുണ്ട്‌സ് കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തും. ശക്തമായ നടപടി നിർദ്ധേശിയ്ക്കണം എന്നാകും ചെയർ മാൻ മുന്നോട്ട് വയ്ക്കുന്ന ശുപാർശ. എന്നാൽ സമിതിയിൽ ഭൂരിപക്ഷം എൻ.ഡി.എ അംഗങ്ങൾക്കായതിനാൽ ഇത് അംഗികരിയ്ക്കപ്പെടാൻ സാധ്യത ഇല്ല. സഭാനടപടികൾ തടസ്സപ്പെട്ടതിനാൽ മാറ്റിവച്ച ബില്ലുകളാകും ഇന്ന് ഇരു സഭകളും യഥാക്രമം വീണ്ടും പരിഗണിയ്ക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top